വേങ്ങര: കേന്ദ്ര ഗവർമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും
അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മോദിയുടെ ഒത്താശയും സഹായവും സംയുക്‌ത പാർലമെന്റ് കമ്മിറ്റി അന്വേഷിക്കുക,
എൽ ഡി എഫ് സർക്കാറിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക,
പ്രാദേശിക വികസനം ഉറപ്പു വരുത്തുക, തുങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു ക്കൊണ്ട് സി.പി.ഐ വേങ്ങര ഊരകം കണ്ണമംഗലം എൽ സി കൾ സംയുകതമായി സംഘടിപ്പിച്ച ജനസദസ്സ് സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ. പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പുഷ്പാഗതൻ കെ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സ: നയീം ചേറൂർ മണ്ഡലംസെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ യു ബാലകൃഷ്ണൻ, ഇ കെ. ജാഫർ, ബാബു ഗാന്ധിക്കുന്ന്, ഇ ഹരിദാസൻ, കൂടാതെ സ.ഉണ്ണി ഊരകം, സ. സലാഹുദ്ദീൻ കൊട്ടെക്കാട്ട് എന്നിവരും അഭിവാദ്യം ചെയ്തു സംസാരിച്ചു.