ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മൊമ്മോറിയൽ ജി.എം.യു.പി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക ബീനാ റാണി ടീച്ചർക്ക് സ്‌കൂൾ പി.ടി.എ യും,സ്റ്റാഫും ചേർന്ന് യാത്രയയപ്പ് നൽകി.
ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ വിശിഷ്ടാധിതിയായിരുന്നു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ് സ്വാഗതവും വാർഡ് മെമ്പർമാരായ കെ. സുബ്രമന്യൻ, കെ.വി ഹുസൈൻ, പി.ടി.എ വൈ പ്രസിഡൻറ് മാരായ പി.നാസർ, കെ.പി ബഷീർ, മെമ്പർമാരായ എ.പി സൈതലവി ,സുനിൽ കുമാർ ഡി.കെ, സി.ടി നൂറു,സിദ്ധീഖ്, ശ്രീനിഷ, സ്റ്റാഫ് സെക്രട്ടറി സൈനത്ത് ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. സീനിയർ അധ്യാപിക സക്കീന ടീച്ചർ നന്ദിയും പറഞ്ഞ പരിപാടിയിൽ വിവിധ കലാ പരിപാടികളും അരങ്ങേരി .