ദുബായ്: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. ഇ.സി.എച്ച്. ഡിജിറ്റൽ ആസ്ഥാനത്തെത്തി സാലെം മുഹമ്മദ് അബ്ദുല്ല അലി ബെലോബൈദായിൽനിന്ന് മുനവ്വറലി തങ്ങൾ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇ.സി.എച്ച്. ഡിജിറ്റൽ സി.ഇ.ഒ. ഇഖ്ബാൽ മാർക്കോണി സന്നിഹിതനായിരുന്നു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ്, പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ, യു.എ.ഇ. കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി പി.കെ. അൻവർ നഹ എന്നിവരും വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.