കോട്ടക്കൽ: മാറാക്കര എ.യു.പി സ്കുളിലെ എൽ.കെ.ജി വിദ്യാർത്ഥികളുടെ സ്നാക്സ് മേള "കുട്ടി വിരുന്ന്" ഹൃദ്യമായി. കൊച്ചു കുട്ടികൾ കൊണ്ടുവന്ന വൈവിധ്യവും രുചികരവുമായ പലഹാരങ്ങളുടെ പ്രദർശനവും കൗതുകകരമായി. ഹെഡ് മാസ്റ്റർ എൻ.എം.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു.
ടി.പി.അബ്ദുൽ ലത്വീഫ്, പി.പി.മുജീബ് റഹ്‌മാൻ, ചിത്ര.ജെ.എച്ച്, കെ.പ്രകാശ്, എൻ. നിഥിൻ, നസീഹ തസ്നി, ശ്യാമ ബിജീഷ്, സമീറ, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.