റോഡിലെ വെള്ളക്കെട്ടുകൾക്ക് സാശ്വതപരിഹാരം കണ്ടെത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

പറപ്പൂർ: നിരവധി വിദ്യാർത്ഥികൾ അടക്കം കാൽനട യാത്രകാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടായിരുന്ന പറപ്പൂർ തെക്കേക്കുളമ്പിൻ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്ന റോഡിലെവെള്ളകെട്ടുകൾക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തികരിച്ച് ശാശ്വതപരിഹാരം നടത്തിയ പ്രവർത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസിറ ടീച്ചർ നിർവഹിച്ചു. ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു.

പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സലീമ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് വികസനകാര്യ ചെയർമാൻ സഫിയ മലേക്കാരൻ,വാർഡ് അംഗങ്ങളായ ഫസ്ന ആബിദ്, ടി.ഇ സുലൈമാൻ, സുമയ്യ എടക്കണ്ടൻ, പി .ടി റസിയ, റഹിം തിക്കുന്നൻ, ഫിറോസ്, ബഷീർ വലിയാട്ട്, ആബിദ്, മുള്ളൻ മുഹമ്മദ്ക്കുട്ടി, റഫിഖ് , അലി തിക്കുന്നൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}