വേങ്ങര: വലിയോറ ചിനക്കലിലും മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ദീർഘകാലം മുദരിസായി സേവനം അനുഷ്ഠിച്ച ശൈഖുനാ അബ്ദുൽ വഹാബ് മുസ്ലിയാരുടെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ശിഷ്യന്മാരുടെ രണ്ടാമത് സംഗമം
പടിഞ്ഞാറ്റു മുറി കാരാട്ട് പറമ്പ് മഖാമിൽ വെച്ച് നടത്തി.
സംഗമത്തിൽ മഹല്ല് ഖത്തീബ് സുലൈമാൻ സഖാഫി പ്രാരംഭ പ്രാർത്ഥന നടത്തി. മുഹമ്മദ് കുട്ടി ബാഖവി കൊട്ടപ്പുറം സ്വാഗതം ആശംസിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ കാസർകോട് ഉദ്ഘാടനം ചെയ്തു.
സുലൈമാൻ സഖാഫിയും സയ്യിദ് സീതിക്കോയ തങ്ങളും ചേർന്ന് ഷാൾ അണിയിച്ച് ഉസ്താദിനെ ആദരിച്ചു, ഇബ്രാഹിം സഖാഫി തോട്ട് പൊയിൽ, അബൂബക്കർ മുസ്ലിയാർ കർണ്ണാടക, അബ്ദുൽ ഖാദർ മുസ്ലിയാർ കാവനൂർ, സിദ്ധീഖ് പന്തല്ലൂർ, അലി പാണ്ടിക്കാട്, അബ്ദുള്ള വയനാട്, ഇസ്മായിൽ മുസ്ല്യാർ, മുസ്ഥഫ പറങ്ങോടത്ത് ചിനക്കൽ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. അബൂബക്കർ മുസ്ലിയാർ കാവനൂർ നന്ദിയും പറഞ്ഞു.