വേങ്ങര: ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരികെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വിമൺ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് നസീറാ ബാനു, സെക്രട്ടറി ശിഫാ കാജാ, ജനറൽ സെക്രട്ടറി റജീന വളാഞ്ചേരി, വേങ്ങര മണ്ഡലം കൺവീനർ സമീറ, ബാനു, സൈഫുന്നിസ എന്നിവർ സന്ദർശിച്ചു.
യു.എ.പി.എ - ഇ.ഡി കേസുകളിലായി 28 മാസങ്ങളാണ് കാപ്പനെ യു.പി സർക്കാർ അന്യായമായി തടവിലിട്ടത്. വളരെ വൈകി ജാമ്യം ലഭിച്ചു. ഭാര്യ റൈഹാന മാസങ്ങളോളം നടത്തിയ ധീരമായ നിയമ രാഷ്ട്രീയ പോരാട്ടങ്ങളെ വിമൺ ജസ്റ്റിസ് മൂവ്മെന്റ് അഭിവാദ്യം ചെയ്തു.