"വന്നാളിം മേങ്ങിക്കാളിം" കുട്ടിച്ചന്ത നടത്തി

എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയങ്കണത്തിൽ കുട്ടിച്ചന്ത ഒരുക്കി. രക്ഷിതാക്കളും നാട്ടുകാരും പൂർണ്ണപിന്തുണയുമായി ഒപ്പം കൂടിയതോടെ കച്ചവടം പൊടിപൊടിച്ചു.

കുട്ടികൾ വീടുകളിൽ നിന്നും നിർമ്മിച്ച് കൊണ്ട് വന്ന ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങളാണ് വിൽപ്പനയ്ക്കായൊരുക്കിയത്. അന്താരാഷ്ട്ര ധാന്യ വർഷമായി ആചരിക്കുന്ന 2023 നെ അനുസ്മരിച്ച് അപൂർവ്വ ധാന്യ ശേഖരങ്ങളുടെ പ്രദർശനവും ക്ലാസും ഇതോടനുബന്ധിച്ച് നടത്തി.

പ്രധാനധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ക്രയ വിക്രയ ശേഷി വളർത്തുന്നതിനും ഗണിത ആശയങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്ദേശത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ ഇ.രാധിക, കെ.റജില, സി.ശാരി, കെ.രജിത, പിവി.ത്വയ്യിബ, എ.കെ ഷാക്കിർ, കെ.സഹല, ടി.അബ്ദുൽ റഷീദ്, ഖൈറുന്നിസ, മോനിഷ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}