കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടശ്ശേരിയറ സ്വദേശി മരണപ്പെട്ടു

മലപ്പുറം: ദേശീയപാത 66  പുത്തനത്താണിയിൽ കാർ ഇടിച്ച് ഓട്ടോയാത്രക്കാരൻ മരണപ്പെട്ടു. ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്. കണ്ണമംഗലം തോട്ടശ്ശേരിയറ - പുള്ളിപ്പാറ സ്വദേശി ആശാരി കുട്ടന്റെ അനുജൻ മണിക്കുട്ടൻ ആശാരി (37) ആണ് മരണപ്പെട്ടത്.

ഇന്ന് പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}