കക്കാടംപുറം ഗവൺമെന്റ് യുപി സ്‌കൂൾ "ശതോത്സവം - 2023"

എ ആർ നഗർ: വിദ്യാഭ്യാസരംഗത്ത് പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കൊണ്ട് എ.ആർ നഗർ  കക്കാടംപുറം ഗവൺമെന്റ് യുപി സ്‌കൂൾ "ശതോത്സവം - 2023" ന്നൂറാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു. 

സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ. ശ്രീദേവി ടീച്ചർ സ്വാഗതം പറഞ്ഞു. തെങ്ങിലാൻ ചെയ്ദീൻ കുട്ടി മാസ്റ്റ്ർ മുഖ്യാതിധിയായി. വേങ്ങര എ ഇ ഒ ടി. പ്രമോദ് മാസ്റ്റർ പദ്ധതി പ്രഖ്യാപനം നടത്തി. 

ബ്ലോക്ക് വൈസ്പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, എ.ആർ നഗർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജാസുനിൽ, ബ്ലോക്ക് സിവിഷൻ മെമ്പർ എ പി അബ്ദുൽ അസീസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ജിഷ സി, കെ സി അച്ചുന്മ കുട്ടി, വിപിന.പി, കെ.എം പ്രദീപ്കുമാർ എന്നിവരും കെ കെ എച്ച് തങ്ങൾ, കൊളക്കാട്ടിൽ ഇബ്രാഹീം കുട്ടി, പൂങ്ങാടൻ ഇസ്മായിൽ, കെ.കെ രാജൻ പണിക്കർ, വി.എൻ ജയകൃഷ്ണൻ, ഡോക്ടർ കാവുങ്ങൽ മുഹമ്മദ്, എ.കെ പരീദ് മാസ്റ്റർ, എ.യു കുഞ്ഞന്മദ് മാസ്റ്റർ, സി.പി കൃഷ്ണദാസ് മാസ്റ്റർ, എ പി ബീരാൻകുട്ടി ഹാജി, പി.കെ മൂസ കള്ളിശ്ശീരി, പി.കെ അബ്ദുൽ നാസർ മാസ്റ്റർ, പി.എം ഇഖ്ബാൽ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, കെ നജ്മുന്നിസ, ടിവി അഹമ്മദ്, മുസ്തഫ മങ്കട, ഫത്താഹ് മൂഴിക്കൽ, ടി വി ഇഖ്ബാൽ, ടിവി അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഹാഫിള് മങ്കട മുഹമ്മദ് റബിഅ ഖിറാഅത്തും നടത്തി.

പി ടി എ പ്രസിഡന്റ് പി കെ എ റഷീദ് പരിപാടിക്ക് നന്ദി പറഞ്ഞു. തുടർന്ന് വേദിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}