വേങ്ങര: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിലുള്ള എസ് വൈ എസ് ജലസംരക്ഷണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം വേങ്ങര - ചേറൂർ പൂക്കുളത്തിലെ മാലിന്യങ്ങൾ നീക്കി ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ നിർവഹിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, അബൂബക്കർ പടിക്കൽ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, വാർഡ് മെമ്പർ ഹംസ, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി ഊരകം, എസ് വൈ എസ് സോൺ ജനറൽ സെക്രട്ടറി കെ എ റഷീദ്, ശംസുദ്ധീൻ പൂകുത്ത് എന്നിവർ പങ്കെടുത്തു.
ജില്ലയിലെ 100 ജലാശയങ്ങൾ എസ് വൈ എസ് പ്രവർത്തകർ വൃത്തിയാക്കും. എക്കോ ഗാതറിംഗ്, വഴിയോരങ്ങളിൽ തണ്ണീർ പന്തലുകൾ, കാൽ ലക്ഷം തണ്ണീർകുടങ്ങൾ, സന്ദേശ പ്രഭാഷണങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ഇ- ലഘുലേഖ വിതരണം തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കും.