പറപ്പൂർ: സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശപ്രകാരം ശക്തമായ ചൂടിൽ നിന്നും പൊതുജനത്തിന് ആശ്വാസമേകാൻ പൊതുഇടങ്ങളിൽ കൂടിവെള്ളം നൽകുന്ന തണ്ണീർപന്തൽ പരിപാടിയുടെ ഭാഗമായി പറപ്പൂർ സർവീസ് സഹകരണബാങ്ക്. രണ്ടിടങ്ങളിലായി തണ്ണീർപന്തൽ ഒരുക്കി.ചടങ്ങ് ബാങ്ക് പ്രസിഡന്റ് എ.കെ.അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.ഡയറക്ടർ കറുമണ്ണിൽ മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അൻവർ തുപ്പിലിക്കാട്ട്, മാനേജർമാരായ ഷാഹിദ പുല്ലുമ്പലവൻ, ടി.ടി. ഇസ്മായിൽ, നാസർ പറപ്പുർ, യഹ്‌യ കുറ്റിക്കാട്ടിൽ, കുഞ്ഞിമൊയ്തീൻ,റംലത്ത് ,പ്രബീഷ്,മുബാരിഷ് കൊളക്കാട്ടിൽ, അൻസാരി എന്നിവർ പങ്കെടുത്തു.