വേങ്ങര: ഭാരത സർക്കാർ മലപ്പുറം നെഹ്റു യുവകേന്ദ്രയുടെ ഈ വർഷത്തെ ജില്ലയിലെ മികച്ച യുവജന സംഘടനക്കുള്ള യൂത്ത് അവാർഡിന് ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അർഹരായി.
കലാ-കായികം, ശുചീകരണ പ്രവർത്തനം, തൊഴിൽ പരിശീലനം ,വനിതാ ശാസ്തീകരണം, ജീവ കാരുണ്യ, കോവിഡ് പ്രവർത്തനങ്ങൾ, തുടങ്ങിയവയിൽ 2021 -22 വർഷം നടത്തിയ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ്.
2018ലെ ജില്ലാ - സംസ്ഥാന അവാർഡ് ,സ്വഛ് ഭാരത് പുരസ്കാരം, ക്ലീൻ ഇന്ത്യ അവാർഡ്, ചൈൽഡ് ലൈൻ സെ ദോസ്തി ജില്ല അവാർഡ് ,ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പുരസ്കാരം, തുടങ്ങിയ അവാർഡുകൾ മുൻവർഷങ്ങളിൽ നേടിയിട്ടുണ്ട്.
പെരിന്തൽമണ്ണ വെച്ച് നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എ യിൽ നിന്ന് ക്ലബ്ബ് പ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങി. എൻ വൈ കെ സ്റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞമ്മദ് ,ജില്ല യൂത്ത് ഓഫീസർ ഡി.ഉണ്ണികൃഷ്ണൻ പി അസ്മാബി തുടങ്ങിയവർ സംബന്ധിച്ചു.