ഊരകം: കേരള ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി വെങ്കുളം പ്രദേശത്തിന്റെ അഭിമാനമായി മാറിയ സലാഹുദ്ധീൻ എ പി യേയും അദ്ദേഹത്തിന്റെ അധ്യാപകൻ നിസാർ തങ്ങളെയും അൽമാസ് ആർട്സ് & സ്പോർട്സ് ക്ലബ് ആദരിച്ചു.
വെങ്കുളം അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങ് അൽമാസ് പ്രസിഡന്റ് ശിഹാബ് മാട്ടിൽ അധ്യക്ഷത വഹിച്ചു. സ്പർട്ടാസ് വേങ്ങര മണ്ഡലം ചെയർമാൻ പി കെ അസ്ലു ഉദ്ഘാടനം ചെയ്തു. തുടർന്ന് സലാഹുദ്ധീൻ, നിസാർ തങ്ങൾ എന്നിവർ പ്രസംഗിച്ചു. അൽമാസ് വെങ്കുളത്തിന്റെ ഉപഹാരം പി കെ അസ്ലു നൽകി.
ചടങ്ങിന് ക്ലബ് സെക്രട്ടറി മുഹമ്മദ് കെ വി സ്വാഗതവും ജോയിന്റ് സെക്രട്ടറി സാദിഖ് ഷാ നന്ദിയും പറഞ്ഞു.
തുടർന്ന് കോഴിക്കോട് വെച്ച് നടന്ന ചാമ്പ്യൻഷിപ്പിലെ ബോക്സിങ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശനവും നടത്തി.
ക്ലബ് ഭാരവാഹികളായ ശിഹാബ്, മുഹമ്മദ്,സാദിഖ്, റഹീം, സിറാജ്,ഷഫീഖ്, ആസിഫ് എന്നിവർ നേതൃത്വം നൽകി.