വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് വേങ്ങര ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് വേങ്ങര ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്കും, കാണികൾക്കും മധുര പാനീയ വിതരണം നടത്തി. വിതരണോദ്ഘാടനം എകെഎ നസീർ വേങ്ങര നിർവ്വഹിച്ചു.
ചടങ്ങിൽ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറയുഞ്ഞു. നേതാക്കളായ അസീസാജി, സി ടി മൊയ്തീൻ, സഫീർ ബാബു, വി ടി മൊയ്തീൻ, ടി വി റഷീദ്, ഷാക്കിർ കെ കെ, റാഫി കൊളക്കാട്ടിൽ, കാപ്പൻ ലത്തീഫ്, സുബൈർ ബാവ, പി പി ഫൈസൽ, വി ടി നാസർ, ഉള്ളാടൻ ബാവ, യഹ്‌യ കാലടി, മോഹനൻ അലങ്കാർ, പി ടി സമദ്, ഹംസ മൂക്കമ്മൽ, പി വി മുസ്ഥഫ, പി ടി ഹംസ കുട്ടി, വി ടി ഷിഹാബ്, കാട്ടിൽ ലത്തീഫ്, പി ടി മൂജീബ്, സലീം തുമ്പയിൽ, കാപ്പൻ മുസ്ഥഫ എന്നിവർ നേതൃത്വം നൽകി.