വേങ്ങര: സമാനതങ്ങളില്ലാതെ ജനങ്ങളുടെ നടുവൊടിക്കുന്ന ചാർജ് വർദ്ധനവിനെതിരെയും കേരള വാട്ടർ അതോറിറ്റിയുടെ ഉത്തരാവാദിത്തമില്ലായ്മയേയും തുറന്നു കാട്ടി പരപ്പനങ്ങാടി കെ ഡബ്ല്യൂ എ എക്സികുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുമ്പിൽ വേങ്ങര,പറപ്പൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജലനിധി പ്രവർത്തകരും സംയുക്ത ധർണ നടത്തി.
ധർണ ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. കുഞ്ഞാമു പറങ്ങോടത്ത് സ്വാഗതം പറഞ്ഞു. ടി കെ കുഞ്ഞി മുഹമ്മത്, സൈദു ബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനപ്രതിനിധികളായ കുറുക്കൻ മുഹമ്മത്, സലീം എ കെ, അബ്ദുൾ ഖാദർ സി പി, മൊയ്തീൻ കോയ തോട്ടശ്ശേരി, കണ്ണാട്ടിൽ മജീദ്, യൂസുഫലി വലിയോറ,എൻ ടി മൈമൂന, നജ്മുന്നിസ സാദിഖ്,
നഫീസ എ കെ, ആസ്യ പാറയിൽ, റുബീന എന്നിവർ സംബന്ധിച്ചു.
എസ് എൽ ഇ സി ഭാരവാഹികളായ കെ പി ഫസൽ,ടി ടി രായിൻ കുട്ടി ഹാജി, ബഷീർ മാസ്റ്റർ, സുബൈർ മാസ്റ്റർ, തുടങ്ങിയവരും വാർഡ് തല ഭാരവാഹികളും ജലനിധി ജീവനക്കാരും നിരവധി നാട്ടുകാരും ധർണയിൽ സംബന്ധിച്ചു.