വയോജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച് ഹാപ്പിനസ് വർക്ക്ഷോപ്പ്

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് വേണ്ടി യു ബി ഇന്റർനാഷണൽ മലപ്പുറം (Unconditional bond International) ക്ലബ്ബുമായി സഹകരിച്ച് ഹാപ്പിനസ് വർക്ക് ഷോപ്പ്  സംഘടിപ്പിച്ചു.  വയോജനങ്ങൾക്ക് മാനസിക ഉല്ലാസവും സന്തോഷവും പകർന്നു നൽകുന്നതിന്റെ ഭാഗമായിട്ടുള്ള മോട്ടിവേഷൻ ക്ലാസ്സ്, ഗെയിംസ്, ആക്ടിവിറ്റീസ്, മ്യൂസിക്കൽ ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികൾ വർഷോപ്പിൽ നടന്നു. 

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഹാപ്പിനസ് വർക്ക് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ ക്ലാസിന്
പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ സുമൻ നസ്രിൻ കെ വി തിരൂരങ്ങാടി നേതൃത്വം നൽകി, 

വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് ഗെയിംസ്, മ്യൂസിക്കൽ ആക്ടിവിറ്റി കുടുങ്ങിയ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ ഗെയിമുകളിൽ വിജയിച്ചവർക്ക് യു ബി ഇന്റർനാഷണൽ മലപ്പുറം നൽകുന്ന പ്രോത്സാഹനസ സമ്മാനങ്ങൾ സ്ഥിരം സമിതി അംഗം എ കെ സലിം,
വാർഡ് മെമ്പർമാരായ റഫീഖ് മൊയ്തീൻ, അബ്ദുൽ കരീം, എ കെ നഫീസ,  ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി രാജശ്രീ ടി ആർ, കെയർ ഗീവർ ഇബ്രാഹീം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}