വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാർ വൈദ്യുതി വകുപ്പ് മന്ത്രിയുമായിചർച്ച നടത്തി

തിരുവനന്തപുരം: വേങ്ങരയിലെ സ്ട്രീറ്റ് മെയിൻ വലിക്കുന്ന പദ്ധതിയും നിലാവ് പദ്ധതിയും വിവിധ സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളുമായി വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാർ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായും വകുപ്പ് ഉദ്യോഗസ്ഥന്മാരുമായും തിരുവനന്തപുരത്തെ മന്ത്രിയുടെ ചേമ്പറിൽ വച്ച് ചർച്ച നടത്തി.

നിലാവ് പദ്ധതി ഏപ്രിൽ അവസാന വാരം പൂർത്തിയാക്കാമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് ഉറപ്പുനൽകി. മറ്റു പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാമെന്നും മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായകുറുക്കൻ മുഹമ്മദ്,യൂസഫലി വലിയോറ,മജീദ് മടപ്പള്ളി,സിപി അബ്ദുൽ ഖാദർ,ചോലക്കൽ റഫീഖ് മൊയ്തീൻ എന്നിവരാണ് മന്ത്രിയുമായുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}