സ്കാനിങിലെ അനാസ്ഥ; വേങ്ങരയിലെ ആശുപത്രിക്കെതിരേ കുടുംബം

വേങ്ങര: സ്കാനിങിൽ പൂർണ ആരോഗ്യവാനായി കാണിച്ച ഗർഭസ്ഥശിശു വൈകല്യങ്ങളോടെ പിറന്നത് സ്കാനിങ് നടത്തിയ ഡോക്ടർമാരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി നിയമനട പടികളുമായി മുന്നോട്ട് പോവുമെന്ന് വേങ്ങര ചെറൂർ സ്വദേശി അബ്ദുൽ റഷീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വേങ്ങര വി .എം.സി ആശുപത്രിയിലെ ഗൈ നക്കോളജിസ്റ്റ് ഡോ.സുധ മഹാദേവൻ, ഡോ മഹാദേവൻ, മാനേജർ എൻ.ടി അബ്ദുൽ നസീർ എന്നിവർക്കെതിരേയാണ് പരാതി.
അബ്ദുൽ റഷീദിന്റെ ഭാര്യ ആശുപത്രിയിലെ ഡോ.സുധ മഹാദേവന്റെ കീഴിലായിരുന്ന ഗർഭകാല ചികിത്സ നടത്തിയി രുന്നത്. അവിടെവച്ച് കൃത്യമായ ഇടവേളകളിൽ സ്കാനിങ് നടത്തിയിരുന്നു. ഇതേ ആശുപത്രി യിലെ സ്കാനിങ് സെന്ററിലെ ഡോ.മഹാദേവൻ ആണ് സ്കാനിങ് നടത്തിയിരുന്നത്. സ്കാ നിങ്ങിൽ ശിശുവിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഇല്ലെന്നാ യിരുന്നു റിപ്പോർട്ട് നൽകിയത്. പ്രസവസമയത്ത് സിസേറിയൻ വേണമെന്നതിനാൽ യുവതിയെ മലപ്പുറം ഗവ.താലൂക്ക് ആശുപ ത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഒരാൺകുട്ടിയ്ക്ക് ജന്മം നൽകി.

വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചത്. വലത് കൈപത്തിയും വലത് കാലിന്റെ മടമ്പും ഇടത്തെ കാലിന്റെ മുട്ടിന് താഴെ എല്ലും ഇല്ലാതായിരുന്നു.

സ്കാനിങ്ങിൽ തിരിച്ചറിയേണ്ട വൈക ല്യങ്ങൾ കണ്ടെത്താൻ ചികിത്സിച്ച ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല.

വിഎംസി ആശുപത്രിയി ലെ ഡോക്ടർമാരെ വിവരം അറിയിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. അന്വേഷണ റിപ്പോർട്ടിൽ സ്കാനിങ് നടത്തിയ ഡോ.മഹാദേവന് സ്കാനിങ് നടത്താൻ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും സ്ഥാപനത്തിന്റെ പി.സി. പി.എൻഡിറ്റി രജിസ്ട്രേഷൻ റദ്ദ് ചെയ്യുകയും ചെയ്തു.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തുടരുന്ന കുട്ടിയ്ക്ക് ചെവി, കണ്ണ് എന്നിവയുടെ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടു ള്ളതായും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തുനിന്നു ണ്ടായ അനാസ്ഥക്കെതിരേ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് ടി പി അബ്ദുൽ റഷീദ് പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സി അബ്ദുൽ ലത്തീഫ്, ടി പി മുസ്തഫ, എ കെ മുഹമ്മദ്, ടി പി ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}