പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചോലക്കുണ്ട് ജി.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സൈദുബിൻ, പി.ടി. റസിയ, ഉമൈബ ഊർഷമണ്ണിൽ, മെമ്പർമാരായ താഹിറ എടയാടൻ, ടി.അബ്ദുറസാഖ്, എച്ച്.എം അഹമ്മദ് കുട്ടി, യൂത്ത് കോഓഡിനേറ്റർ പി. സുഭാഷ്, ഇ.കെ സുബൈർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.