വളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കെ.എൽ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തിൽ പെട്ടത്.
വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.