മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സർക്കിൾ നിരീക്ഷകർക്കു വേണ്ടി സംഘടിപ്പിച്ച ശില്പശാല "എമർജിംഗ് " ന് പ്രൗഢമായ സമാപനം. സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സാദിഖ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് ടി. മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുർതള ശിഹാബ് സഖാഫി ആമുഖഭാഷണം നടത്തി.
ഘടക ശാക്തീകരണം, ലീഡർഷിപ്പ് എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. മഅദിൻ അക്കാദമിക് ഡയറക്ടർ ഐ.എ.എം.ഇ സെക്രട്ടറി നൗഫൽ കോഡൂർ ട്രെയിനിംഗിന് നേതൃത്വം നൽകി.ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,പി.പി.മുജീബ് റഹ്‌മാൻ, കെ.സൈനുദ്ദീൻ സഖാഫി സംസാരിച്ചു.