വേഗപരിധി കടന്നാൽ ഇനി യാത്രക്കാർക്കും സന്ദേശം; ജി.പി.എസ്​ മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നം നി​ശ്ച​യി​ച്ച വേ​ഗ​പ​രി​ധി​യെ​ക്കാ​ൾ കൂ​ടു​ത​ലാ​​ണെ​ങ്കി​ൽ ഡ്രൈ​വ​ർ​ക്ക്​ മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ർ​ക്കും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന ജി.​പി.​എ​സ്​ സം​വി​ധാ​നം വ​രു​ന്നു. നി​ല​വി​ല്‍ വാ​ഹ​നം അ​മി​ത വേ​ഗ​ത്തി​ലാ​യാ​ൽ അ​പാ​യ​സൂ​ച​ന (ബീ​പ് ശ​ബ്ദം) മു​ഴ​ങ്ങാ​റു​ണ്ട്. ഇ​ത് ഡ്രൈ​വ​ര്‍മാ​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക് കൂ​ടി മ​ന​സ്സി​ലാ​കു​ന്ന വി​ധം സ​ന്ദേ​ശം ന​ല്‍കു​ന്ന​ത്. 

വാ​ഹ​നം വേ​ഗ​പ​രി​ധി ലം​ഘി​ച്ചാ​ല്‍ യാ​ത്ര​ക്കാ​രു​ടെ കാ​ബി​നി​ലും അ​നൗ​ണ്‍സ്‌​മെ​ന്‍റ്​ മു​ഴ​ങ്ങു​ന്ന വി​ധ​ത്തി​ലാ​ണ്​ ജി.​പി.​എ​സ്​ നി​ബ​ന്ധ​ന​ക​ള്‍ ഗ​താ​ഗ​ത​വ​കു​പ്പ് പ​രി​ഷ്‌​ക​രി​ച്ച​ത്.

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ഒ​മ്പ​തു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​തി​നു മു​മ്പ് അ​മി​ത​വേ​ഗ​ത്തി​ന്‍റെ അ​പാ​യ​സൂ​ച​ന ഡ്രൈ​വ​ര്‍ക്കും, എ​സ്.​എം.​എ​സ് സ​ന്ദേ​ശം ഉ​ട​മ​ക്കും ന​ല്‍കി​യി​രു​ന്നു. ഈ ​ഘ​ട്ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ കൂ​ടി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ജി.​പി.​എ​സ് സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ച്ച​ത്.

സ്ഥാ​ന​ത്ത് ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ എ​ല്ലാ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലും ജി.​പി.​എ​സ് നി​ര്‍ബ​ന്ധ​മാ​ണ്. ജി.​പി.​എ​സ്​ ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​നും ഗ​താ​ഗ​ത വ​കു​പ്പ്​ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്ത ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ പ​ഴ​യ ക​മ്പ​നി​യും മോ​ഡ​ലും നി​ല​വി​ലു​ണ്ടാ​കി​ല്ല. പു​തി​യ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കേ​ണ്ടി​വ​രും. പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് ജി.​പി.​എ​സ് ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}