വേങ്ങര: വേങ്ങരയിൽ കുടുംബശ്രീ സിഡിഎസിനു
കീഴിൽ വിഷു വിപണനമേള
തുടങ്ങി. വേങ്ങര ബസ് സ്റ്റാന്റിൽ ഇന്നലെ ആരംഭിച്ച മേള നാളെ അവസാനിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ കെ സലീം അധ്യക്ഷനായി.
മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, എ പി ഉണ്ണിക്കൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ വി പ്രസന്ന,
വി സാജിത, സി ജമീല, തങ്കം
രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗീത കരങ്ങാടൻ, സി. അംബിക, കെ ഗീത, എം മറിയം, പി നികിഷ, എൻ വിമല
എന്നിവർ നേതൃത്വം നൽകി.