ഊരകം ഉൾപ്പെടെ എട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഇന്ന് മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ

മലപ്പുറം: ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
ഉയർത്തുന്നു. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകിരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാള രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിമാറ്റുന്നത്.

മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, പൂക്കോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട്
പ്രാഥമികാരോഗ്യകേന്ദ്രം, ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. സർക്കാരിന്റെ നൂറുദിനകർമ്മ പരിപടിയിൽ
ഉൾപ്പെടുത്തിയാണ് പദ്ധതികൾ ഉദ്ഘാടനം.

ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് അധ്യക്ഷത വഹിക്കും. തുടർന്ന് ഓരോ ആരോഗ്യ സ്ഥാപനത്തിലും
എം.എൽഎ.യുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകളും നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}