ഊരകം: കുറ്റാളൂർ മഹാവിഷ്ണു ശ്രീധർമ്മശാസ്താ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾ നാളെ (6 ഏപ്രിൽ 2023) ന് വ്യാഴം തന്ത്രി കുട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
പരിപാടിയോടനുബന്ധിച്ച് മഹാഗണപതിഹോമം, ഉദയാസ്തമന പൂജ, വിശേഷാൽ കലശപൂജകൾ, പ്രസാദ ഊട്ട്, നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, ഭക്തിഗാനമേള എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.