വെന്നിയൂർ: ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു. ഇന്ന് രാവിലെയാണ്
സംഭവം. ആക്രി സാധനങ്ങളുമായി വന്ന
ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. വണ്ടി പൂർണമായും കത്തിനശിച്ചു.
തെയ്യാലയിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. എൻജിനിൽ നിന്ന് തീ പടർന്നതാണെന്ന് ഡ്രൈവർ തെയ്യാല സ്വദേശി സാലിഹ്
പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് തീ അണച്ചത്.