വിശ്വാസത്തിന്റെ കരുത്ത് ലോകത്തിനു കാണിച്ചു കൊടുക്കുക - വി. പി. ഷൗക്കത്ത് അലി

വേങ്ങര: പീഡനങ്ങളെ ക്ഷമയോടെ അതിജീവിച്ച ചരിത്രമാണ് മുസ്ലിം ലോകത്തിന്റെതെന്നും അന്തിമ വിജയം അല്ലാഹുവിന്റെ ഏകച്ഛത്രാധിപത്യം അംഗീകരിച്ചു അതനുസരിച്ചു ജീവിച്ചക്കുന്നവർക്കായിരിക്കുമെന്നും പ്രമുഖ പണ്ഡിതൻ വി. പി. ഷൌക്കത്ത് അലി.
ഇസ്ലാമോ ഫോബിയയുടെ  കാലഘട്ടത്തിൽ, അതിന്റെ വാഹകാരോട് പറയാനുള്ളത് ഭയപ്പെട്ടു ജീവിക്കാനല്ല, മറിച്ചു, അല്ലാഹുവിനു സമർപ്പിച്ചു കൊണ്ട് ജീവിതം ശുദ്ധീകരിച്ചു കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് വിശ്വാസികളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
 സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികൾ ഐഡിയൽ കാമ്പസ്സിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കുകയുണ്ടായി.
സംഘാടനത്തിന്  സുലൈമാൻ ഉമ്മത്തൂർ, അഷ്‌റഫ്‌ പലേരി, റഹിം ബാവ, അലവി എം പി, സിദീഖ് എ. കെ, കുട്ടിമോൻ, സലാം കെ, ചാലിൽ മുഹമ്മദ് അലി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}