വേങ്ങര: റംസാൻകാലം നന്മയുടെ കാലമാണെന്നും ഇഫ്താർ സമുദായ ഐക്യത്തിന്റെ വേദിയാവണമെന്നും മുസ്‌ലിംലീഗ് എക്കാലത്തും സാമുദായിക ഐക്യത്തിനായിനിലകൊണ്ട പാർട്ടിയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. വേങ്ങരമണ്ഡലം മുസ്‌ലിംലീഗ്കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദസംഗമവും ഇഫ്താർമീറ്റും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലംപ്രസിഡന്റ് പി.കെ. അസ്‌ലു അധ്യക്ഷത വഹിച്ചു.
കുറ്റാളൂർ ക്ഷേത്രത്തിലെ മേൽശാന്തി സനൽ കക്കാട്, ഇസ്മയിൽ ഫൈസി കിടങ്ങയം, എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ, ടി.കെ. മുഹമ്മദ് മൗലവി, പി.കെ. സുഫിയാൻ അബ്ദുസലാം, തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.പി. ഉണ്ണിക്കൃഷ്ണൻ ടി.പി.എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.