സബാഹ്സ്ക്വയർ ഹെൽത്ത്ക്ലബ് പ്രഖ്യാപനവും നടപ്പാതയുടെയും ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനവും നാളെ

വേങ്ങര: സബാഹ്സ്ക്വയർ ഹെൽത്ത്ക്ലബ് പ്രഖ്യാപനവും  നടപ്പാതയുടെയും ഓപ്പൺ ജിമ്മിൻ്റെയും ഉദ്ഘാടനവും നാളെ (ഏപ്രിൽ 24 ന്) വൈകുന്നേരം ആറുമണിക്ക്  പൊതുമരാമത്ത്, ടൂറിസം, യുവജന ക്ഷേമ വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.
            
നാനൂറോളം മീറ്റർ ചുറ്റളവിലുള്ള നടപ്പാതയും വിവിധങ്ങളായ ഓപ്പൺ ജിം ഉപകരണങ്ങളും വേങ്ങരയുടെ ആരോഗ്യ - കായിക ഉന്നമനത്തിന് വലിയ മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
         
ഇതിനോടനുബന്ധിച്ച് ആരോഗ്യ അധിഷ്ഠിതമായ ഒട്ടേറെ പദ്ധതികൾ സബാഹ് സ്ക്വയർ ഹെൽത്ത് ക്ലബിന് കീഴിൽ ആവിഷ്കരിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}