മമ്പുറം കുന്നംകുലം ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ

മമ്പുറം: നൂറ്റാണ്ടുകളുടെ പഴക്കത്താൽ പ്രസിദ്ധമായ മമ്പുറം കുന്നംകുലം കുറുംമ്പ ഭഗവതി (ഭദ്രകാളി) ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ 2023 ഏപ്രിൽ 25 ന് (1198 മേടം 11) ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അതിവിപുലമായി നടക്കും. ഈ ഉത്സവാഘോഷ നാളിൽ കുന്നംകുലത്തമ്മയുടെ അനുഗ്രഹങ്ങളേറ്റുവാങ്ങി സായൂജ്യം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും നാട്ടുകാരെയും ദേവീ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്ര അവകാശികളുടെയും ദേശക്കാരായിട്ടുള്ള ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്ര ആവേനും' ചോപ്പനും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ദേശം ചുറ്റി ഉത്സവത്തിന് ക്ഷണിച്ചു കൊണ്ടുള്ള ഉത്സവ അറിയിപ്പ് ചടങ്ങ് നടത്തി. നാടും വീടുകളും  ഉത്സവത്തെ വരവേൽക്കുന്ന ഉത്സവ അറിയിപ്പ് ചടങ്ങുകൾ ആവേശത്തോടെയാണ് എതിരേറ്റത്.

നാളെ പുലർച്ചെ 5 മണിക്ക്  കാവുണർത്തൽ ചടങ്ങോട്ടു കൂടി ഉത്സവാഘോഷത്തിന് തുടക്കം കുറിക്കും.
5 : 30 ന് :ഗണപതി ഹോമം (ക്ഷേത്രം തന്ത്രി ചെറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പട്).
6 ; 30 മുതൽ   : വിശേഷാൽ പൂജകളും വഴിപാടുകളും ആരംഭിക്കും.
10 : 00 ന്     : ഉഷപൂജ ഉച്ചയ്ക്ക് 12 : 30 മുതൽ 2 : 30 വരെ  : അന്നദാനം നടത്തപ്പെടുന്നതാണ്.
4 : 00 ന് :കലശത്തിന് പുറപ്പാട്.
വൈകുന്നേരം 6 : 00ന് : ഗംഭീര പാണ്ടി - പഞ്ചാരിമേളങ്ങയോടെയുള്ള കലശം എഴുന്നള്ളിപ്പ് - മഞ്ഞത്താലപ്പൊലി.
തുടർന്ന് ആസ്വാദകരുടെ മനം കവർന്ന കേരളത്തിലെ പ്രശസ്ഥരായ BRK ഡിജിറ്റൽ തംബോല ത്തിന്റെയും നവകലാക്ഷേത്ര കലാസമിതി ചേളാരി യുടെ നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ശ്രീകുറുംമ്പ മമ്പുറം അണിയിച്ചൊരുക്കുന്ന ഗംഭീര ദേശ വരവ്.
രാത്രി 8 : 30 ന്: അന്നദാനം
9 : 30 ന്: അത്താഴപൂജ, തായമ്പക : ചെണ്ടയിൽ താള വിസ്മയം തീർക്കുന്ന വാദ്യകലാകാരൻ പ്രസാദ് കോട്ടക്കലും സംഘവുമാണ് തായമ്പക അവതരിപ്പിക്കുന്നതാണ്. തുടർന്ന് തിരൂടാട എഴുന്നള്ളിപ്പ്.
രാത്രി 11 : 00 ന് : ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം കിഷോർ കുമാർ നയിക്കുന്ന ട്ടോൺ ബാൻഡ് കാലിക്കറ്റിന്റെ മ്യൂസിക് നൈറ്റ് അരങ്ങേറുന്നതാണ്.
പുലർച്ചെ 3 : 00 ന് : അരിത്താലപ്പൊലിക്ക് ശേഷം വടക്കും ഭാഗത്ത് വെച്ച് പൂജ ചെയ്ത് നടയടച്ചാൽ ഏഴാം ദിവസമാണ് ക്ഷേത്ര നട തുറക്കുന്നത്. ആ ദിവസത്തെ പൂജയ്ക്ക് ശേഷം പുതിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കുകയും പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടുത്ത വർഷത്തെ ഉത്സവം വരെയുള്ള ക്ഷേത്രപ്രവർത്തനങ്ങൾ നടത്തപ്പെടുന്നതെന്ന് നിലവിലെ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}