വിവരാവകാശ സെമിനാറും ശിൽപ്പശാലയും സംഘടിപ്പിച്ചു

വേങ്ങര: ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേങ്ങര വി പി സി മാളിൽ വഫ കോൺഫ്രൻസ് ഹാളിൽ ദേശീയ വിവരാവകാശ കൂട്ടായ്മയുടെ മലപ്പുറം ജില്ല സെമിനാറും ശിൽപ്പശാലയും സംഘടിപ്പിച്ചു. എ പി അബൂബക്കർ അധ്യക്ഷത വഹിച്ചു. 

വിവരാവകാശം എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ട് രാജൻ കാളം പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ ജലനിധിയുടെ തീവെട്ടിക്കൊള്ളക്കെതിരെ അബൂ ഹാജി പ്രമേയം അവതരിപ്പിച്ചു. ജലനിധിക്കെതിരെയുള്ള പ്രമേയം ഐക്യകണ്ഠേന യോഗം പാസാക്കി. എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തു. 

അബ്ദുൽ റഹീം പൂക്കത്ത്, കുഞ്ഞിമരക്കാർ, നാസർ പറമ്പാടൻ എന്നിവർ സംസാരിച്ചു. രാജൻ ഊർങ്ങാട്ടീരി നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}