അജ്മാൻ കെഎംസിസി വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു

വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒ. പി. ബ്ലോക്കിലേക്ക് വരുന്ന രോഗികൾക്ക് ആശ്വാസപ്രദം ആകുന്ന വാട്ടർ പ്യൂരിഫയർ സംവിധാനം അജ്മാൻ കെഎംസിസി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫിക്കേഷൻ സംവിധാനത്തിന്റെ ഉദ്ഘാടനം  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.

അജ്മാൻ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് സി വി സൈനുൽ ആബിദ്, വേങ്ങര മണ്ഡലം പ്രസിഡന്റ് പി സി ഇല്യാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  സുഹജാബി, ഡിവിഷൻ മെമ്പർ പി കെ റഷീദ്, എഛ് എം സി മെമ്പർ പുള്ളാട്ട് ഷംസു, പൂക്കുത്ത് മുജീബ്, അമീർ ഊരകം, ഡോക്ടർ പുള്ളാട്ട് റഫീഖ്, പി ആർ ഒ നിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}