എസ്.വൈ.എസ് ഡ്രൈഡേ ജില്ലാ തല ഉദ്ഘാടനം പ്രൗഢമായി

മലപ്പുറം: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സാമൂഹിഗം വിഭാഗത്തിന്റെ കീഴിൽ നടക്കുന്ന ഡ്രൈ ഡേ പദ്ധതിക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ പ്രൗഢമായ തുടക്കം. ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം  മലപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഇ കെ മുഹമ്മദ് കോയ സഖാഫി നിർവഹിച്ചു. 

ജില്ലയിലെ 12 സോൺ കേന്ദ്രങ്ങളിൽ ഡ്രൈ ഡേ ആചരണ പരിപാടികൾ സംഘടിപ്പിക്കും. തുടർന്ന് 643  യൂണിറ്റുകളിലും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. പൊതുകിണറുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയ ജലാശയങ്ങൾ ശുചീകരിക്കും. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. സൈനുദ്ദീൻ സഖാഫി,ജില്ലാ സെക്രട്ടറിമാരായ പി കെ മുഹമ്മദ് ഷാഫി,പി.പി.മുജീബ് റഹ്മാൻ,സോൺ നേതാക്കളായ ടി. സിദ്ദീഖ് മുസ്‌ലിയാർ,സൈനുദ്ദീൻ സഖാഫി ഹാജിയാർ പള്ളി,എം.കെ.ബദ്റുദ്ദീൻ, അൻവർ അഹ്സനി,ഹംസ  ഉന്നംതല,മുസ്തഫ അസ്സഹരി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}