വേങ്ങര: ബദ്‌രിയ്യ ശരീഅത്ത് കോളേജ് പതിമൂന്നാം വാർഷിക സനദ് ദാന സമ്മേളന സ്പെഷ്യൽ സപ്ലിമെന്റ് "ബദ്റൊളി"യുടെ പ്രകാശനം പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.
സപ്ലിമെന്റ് സമിതി അംഗങ്ങളായ സാലിം വാഫി കിളിനക്കോട്, ഷംസു ഫൈസി ഊരകം, സലാഹുദ്ധീൻ ഫൈസി, അബ്ദുറഹീം ഫൈസി, ത്വാഹ റഹ്മാൻ ഫൈസി, നിസാമുദ്ദീൻ ഫൈസി, വാസ്വിൽ പങ്കെടുത്തു.
മെയ് 12,13,14 തീയതികളിൽ പി പി ഉസ്താദ് നഗരിയിലാണ് സമ്മേളനം നടക്കുന്നത്. ഞായറാഴ്ച നടക്കുന്ന സനദ് ദാനത്തോടുകൂടി സമ്മേളനം സമാപിക്കും.