വേങ്ങര: വേങ്ങര ബദ്‌രിയ്യ ശരിഅത്ത് കോളേജ് പതിമൂന്നാം വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കമായി. കോളേജിന്റെ ശിൽപ്പി മർഹൂം പി പി മുഹമ്മദ് ഫൈസിയുടെ നാമധേയത്തിലുള്ള നഗരിയിൽ സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ വൈജ്ഞാനിക സംഗമങ്ങൾക്ക് തുടക്കം കുറിച്ചത്.
സമ്മേളനത്തിൽ വിവിധ സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളിൽ പഠനാർഹമായ പ്രഭാഷണങ്ങളും ക്ലാസ്സുകളും നടക്കും. ഇന്നലെ വൈകിട്ട് നടന്ന ഖബർ സിയാറത്തിനു ഖാസി ഓടക്കൽ സ്വാലിഹ് ബാഖവി നേതൃത്വം നൽകി.
പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വലിയാപ്പു ഹാജി, പി പി ഹസ്സൻ, ഉമ്മർ ഹാജി വളപ്പിൽ, ചെറീത് ഹാജി, റഷീദ് ഫൈസി, ഒക്കെ നിസാമി, ജലീൽ ചാലിൽ കുണ്ട്, ജാഹ്ഫർ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി, ശാക്കിർ ഹുദവി,മൂസ ഫൈസി, മിന്നത്തുറഹ്മാൻ ഹൈത്തമി, റഫീഖ് വാഫി, മൂസാപ്പു, സാലിം വാഫി തുടങ്ങിയവർ പങ്കെടുത്തു.