വേങ്ങര: ബദ്‌രിയ്യ ശരീഅത്ത് കോളേജ് പതിമൂന്നാം വാർഷിക സനദ് ദാന സമ്മേളനം ഉദ്ഘാടന സംഗമം (ബിദായ) സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറി എം എം കുട്ടി മൗലവിയുടെ അധ്യക്ഷതയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹാഷിറലി അലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ആശംസ അർപ്പിച്ചു. മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് ഡോ: ജൗഹർ മാഹിരി കരിപ്പൂർ നേതൃത്വം നൽകി,
കെ പി വല്യാപ്പു ഹാജി, കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, കെ പി ചെറീത് ഹാജി, ഉമ്മർ ഹാജി വളപ്പിൽ, അതാഹുല്ല അഹ്സനി ചാപ്പനങ്ങാടി, പി എ മൗലവി അച്ചനമ്പലം, ബാവ ഹാജി ചാപ്പനങ്ങാടി,
കോളേജ് വർക്കിംഗ് സെക്രട്ടറി പി പി ഹസൻ സ്വാഗതവും കെപി ചെറീത് ഹാജി നന്ദിയും പറഞ്ഞു.