പറപ്പൂർ: തിരൂരിൽ വെച്ച് നടക്കുന്ന യുത്ത്കോൺഗ്രസ്സ് സമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ ജാഥ പതിനൊന്നാം കെ.പി.സി.സി സമ്മേളനം നടന്ന പറപ്പൂരിൽ നിന്നും കെ.പി.സി.സി ജനറൽസെക്രട്ടറി ആലിപ്പറ്റ ജമീല ജാഥാ ക്യാപ്റ്റൻ ഷാജി കട്ടുപ്പാറക്ക് ദിപശിഖ നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ കാമ്പ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.യു.കെ. അഭിലാഷ്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറുമാരായ നാസർ പറപ്പൂർ, നാസർ തെന്നല, മണ്ഡലം പ്രസിഡൻറുമാരായ മൂസ്സ എടപ്പനാട്ട്, പി.കെ സിദ്ധിഖ്, കെ.വി നിഷാദ്, യുത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ശ്രീപ്രിയ, സുനിൽ പോരൂർ, അജ്മൽ വണ്ടൂർ, നാസിൽ പൂവിൽ, അഡ്വ പ്രജിത്ത്, ഷാജു കാട്ടകത്ത്, സലാം കൊണ്ടോട്ടി, മുനീർ കാരാടൻ, കെ.വി ഹുസൈൻ, ബുഷറുദ്ധിൻ, ജാബിർ കുഴിപ്പുറം, മൊയ്തീൻകുട്ടി മാട്ര എന്നിവർ പ്രസംഗിച്ചു.