എ.ആർ നഗർ: വായന ദിനത്തോടനുബന്ധിച്ച് പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ പുസ്തകപ്പുര കൗതുകമായി. സ്കൂൾ ലൈബ്രറിയുടെ ശാക്തീകരണത്തിനായി വിദ്യാലയത്തിൽ ഒരുക്കിയ പുസ്തകത്തൊട്ടിലിലൂടെ കുരുന്നുകൾ സമാഹരിച്ച പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തകപ്പുര ഉണ്ടാക്കിയത്. വായന പ്രോത്സാഹിപ്പിക്കുവാനായി സ്കൂളിൽ ക്ലാസ് റൂം ലൈബ്രറികളും സജ്ജീകരിക്കും.
കുട്ടികൾക്കായി പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, വായന മത്സരം എന്നിവയും രക്ഷിതാക്കൾക്കായി വായന കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.
അധ്യാപകരായ ഇ.രാധിക,കെ.റജില,സി.ശാരി,എ.കെ ഷാക്കിർ, കെ.സഹല , രജിത, സുഷിത, ത്വയ്യിബ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.