വേങ്ങര: ജൂൺ 19 വായനാ ദിനത്തിന്റെ ഭാഗമായി വലിയോറ ഈസ്റ്റ് എ.എം യു പി സ്കൂൾ ലൈബ്രറിയിലേക്ക് മെയ് 30 - ന് അന്തരിച്ച സ്കൂളിലെ മുൻ അധ്യാപകനും പ്രശസ്ത ബാലകലാ സാഹിത്യകാരനുമായിരുന്ന വലിയോറ വി.പിയുടെ (വി.പി മൊയ്തീൻ കുട്ടി മാസ്റ്റർ) സ്മരണയിൽ പരപ്പിൽ പാറ യുവജന സംഘം പുസ്തകങ്ങൾ കൈമാറി.
ചടങ്ങിൽ സ്കൂളിലെ പ്രധാന അധ്യാപകൻ സോമനാഥാൻ മാസ്റ്റർ എ.കെ, അധ്യാപകരായ ഗഫൂർഎ.കെ, വിജയൻ എം.പി , ഉഷ കെ, സൈനുൽ ആബിദ് കെ, ജലീൽ ടി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ഭാരവാഹികളായ ജംഷീർ ഇ.കെ, സുബൈർ ഇ, ഉനൈസ് കെ എന്നിവർ പങ്കെടുത്തു.