മലപ്പുറം: എസ്.വൈ. എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ദഅവാ പ്രഭാഷണം "മഖാമു ഇബ്രാഹീം" ന് പ്രൗഢമായ തുടക്കം. യൂണിറ്റു തലത്തിൽ നടക്കുന്ന ദഅവാ പ്രഭാഷണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് മുർതള ശിഹാബ് അസ്സഖാഫി നിർവ്വഹിച്ചു.
മഞ്ചേരി വെസ്റ്റിലെ കോഴിപറമ്പിൽ നടന്ന പരിപാടിയിൽ അബ്ദുൽ ജലീൽ നഈമി അധ്യക്ഷത വഹിച്ചു.ജില്ലാ ദഅവാ സെക്രട്ടറി പി.ടി നജീബ് ആമുഖ പ്രഭാഷണം നടത്തി. ഇല്യാസ് ബുഖാരി, ഉസ്മാൻ ബാഖവി എന്നിവർ സംസാരിച്ചു.