വേങ്ങര: എ.എം.എൽ.പി സ്കൂൾ കുറ്റാളൂരിലെ വായനാ ദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഊരകം രണ്ടാം വാർഡ് മെമ്പർ പി പി സൈതലവി മൂന്നാം വാർഡ് മെമ്പർ ഹന്നത്ത് മൻസൂർ എന്നിവരാണ് വായനാ ദിനത്തിൽ പുസ്തകങ്ങളുമായി എത്തിയത്. ഹർഷാരവങ്ങളോടെയും പാട്ടുകളും കവിതകളും കഥകളും വായിച്ചു കേൾപിച്ചും വിദ്യർഥികൾ പുസ്തകങ്ങളെയും ജനപ്രതിനിധികളെയും വരവേറ്റു.
ചടങ്ങിൽ പ്രധാന അദ്ധ്യാപിക ഡാലി ജോർജ്ജ് സ്വാഗതം പറഞ്ഞു. പി പി സൈതലവി ഉദ്ഘാടനം ചെയ്തു. ഹന്നത്ത് മൻസൂർ ആശംസയർപ്പിച്ചു. ഊരകം പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എവി സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് എൻടി റസാഖ് എന്നിവർ സംസാരിച്ചു. ഫൈസൽ മാസ്റ്റർ വിഷയാവതരണവും രഘു മാസ്റ്റർ നന്ദിയും പറഞ്ഞു.