കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നിന്നും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഒമ്പതാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ വാർഡ് പ്രസിഡൻറ് സി മുഹമ്മദ് കുട്ടി, വാർഡ് സെക്രട്ടറി പി.ടി മുജീബ് ,കെ പി മൊയ് തീൻ കുട്ടി,ടി.ടി ഇസ്ഹാഖ്, വാർഡ് എം എസ് എഫ് പ്രസിഡന്റ് ഷാബിൻ ചാക്കീരി, സത്യൻ ടി.പി,ഷരീഫ് പി.എം,അലി കുട്ടി സി, മുനീർ എം ,ഷിഹാബ് മണ്ടോട്ടിൽ തുടങ്ങിയവരും സംബന്ധിച്ചു.