പുസ്തക സമാഹരണവുമായി പൂർവ വിദ്യാർത്ഥികൾ
കണ്ണമംഗലം: എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ ഒരു വർഷം നീളുന്ന വായനാ മഹോത്സവത്തിന് തുടക്കമായി. 'ഒരു കുട്ടി ഒരു പുസ്തകം' പദ്ധതിയിലൂടെ പുസ്തകക്കൊട്ട നിറക്കലിൽ വിദ്യാർത്ഥികൾ പങ്കാളികളായി.
അമ്മ വായന, വായനാ കാർഡ് നിർമ്മാണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, കവിതാ രചന, കഥാ രചന മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കെടുത്തു. പി.ടി.എ എക്സിക്യുട്ടീവ് പ്രതിനിധി ശബാന, എം.ടി.എ പ്രസിഡൻ്റ് ജീഷ്മക്ക് പുസ്തകങ്ങൾ നൽകി പുസ്തക സമാഹരണത്തിന് ആരംഭം കുറിച്ചു.
സ്കൂൾ ലൈബ്രറി ശാക്തീകരണത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമാഹരിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. സീനിയർ അധ്യാപിക പി. നീന, എസ്.ആർ.ജി കൺവീനർ കെ.പി. ജിഷ, സ്റ്റാഫ് സെക്രട്ടറി എ. നസീർ എന്നിവർ നേതൃത്വം നൽകി.