വേങ്ങര: നൊട്ടപ്പുറം ഗവ.എൽപി സ്കൂളിൽ വായന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ നിർവഹിച്ചു. ഹെഡ് മാസ്റ്റർ കെ.മുഹമ്മദ് ഹനീഫ, റഹീം കുഴിപ്പുറം, കെ.ഹനീഫ, ഇ.കെ.സലീന, കെ.ടി.അമാനുല്ല, ആബിദ് പാക്കട, കെ.കെ.ബ്യൂന എന്നിവർ പ്രസംഗിച്ചു.
രക്ഷിതാക്കൾക്ക് നൽകിയ ബോധവത്കരണ ക്ലാസിന് കുടുംബശ്രീ ബാലസഭ കോർഡിനേറ്റർ റഹീം കഴിപ്പുറം നേതൃത്വം നൽകി.