30 കുപ്പി വിദേശ മദ്യവുമായി ഊരകം കുറ്റാളൂർ സ്വദേശിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു

വേങ്ങര: കാറിൽ കടത്തുകയായിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. ഊരകം കുറ്റാളൂർ ചേലത്തൂർ കുറ്റിപറമ്പത്ത് വിപിൻ (34) ആണ് അറസ്റ്റിലായത്. 

30 കുപ്പികളിലായി 15 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മാഹിയിൽ നിന്നും പരപ്പനങ്ങാടി വരെ ട്രെയിനിൽ എത്തിച്ച് അവിടെ നിന്നും കാറിലാണ് വേങ്ങരയിൽ വില്പനക്ക് കൊണ്ടു വന്നത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര സി ഐ മുഹമ്മദ്‌ ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം വേങ്ങരയിൽ കാത്തു നിന്ന് കാർ തടഞ്ഞു നിർത്തി പരിശോധന നടത്തിയാണ് മദ്യം പിടികൂടിയത്. ഇയാൾ പതിവായി മദ്യം കടത്താറുണ്ടെന്നും വേങ്ങരയിലും പരിസരത്തും ചില്ലറ വില്പന നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}