എ.ആർ നഗർ: യൂത്ത് കോൺഗ്രസിന് ഉണർവോഗി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പി.കെ ഫിർദൗസിനെയും അബ്ദുറഹിമാൻ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പിസി നിയാസിനെയും മത്സരിപ്പിക്കാൻ ജില്ലാ ഡി സി സി നേതൃത്വവും യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വവും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയും പോഷക സംഘടകളും സംയുക്തമായി അബ്ദുറഹിമാൻ നഗർ ചെണ്ടപ്പുറായയിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷാജി പാച്ചോനി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ അധ്യക്ഷനായി. മണ്ഡലം ട്രൊഷെറർ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ.പി മൊയ്ദീൻ കുട്ടി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ,ഷമീം തറി,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മൊയ്ദീൻ കുട്ടി മാട്ടറ, ജവഹർ ബാലമഞ്ച് നിയോജക മണ്ഡലം പ്രസിഡൻ്റ് കബീർ ആസാദ്, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുലൈഖ മജീദ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ കാരാടൻ, വാർഡ് മെമ്പർമാരായ ,ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, സിബിന അഖിലേഷ് ,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സക്കീർ ഹാജി, ഹസ്സൻ പി കെ,അബുബക്കർ കെ.കെ.മജീദ് പൂളക്കൽ, സുരോഷ് മമ്പുറം എന്നിവർ സംസാരിച്ചു.
അസ്ലം മമ്പുറം,സമദ് പുകയൂർ, ഹുസൈൻ പാലമംത്തിൽ, അരീക്കർ സൈതുഹാജി, സുനിൽ വി,ബാവ പുതിയത്ത് പുറായ ,ശരീഫ് വെട്ടം, വേലായുദ്ധൻ പുകയൂർ,ഹുസൈൻ പി.കെ, മദാരി അബു എന്നിവർ നേതൃത്വം നൽകി.
നിയോജക മണ്ഡലം പ്രസിഡൻ്റ് സ്ഥാനാർത്ഥി പി കെ ഫിർദൗസ് ,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി പി സി നിയാസ് എന്നിവരെ ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷാജി പാച്ചോനി ഷാൾ അണിയിച്ചു. പി,കെ ഫിർദൗസ് എ ആർ നഗർ കുന്നുംപുറം ഏഴാം വാർഡിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മെമ്പർ കൂടിയാണ്, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അലി മുഹമ്മദ് ആസാദ് സ്വാഗതവും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഫ്സൽ ചെണ്ടപ്പുറായ നന്ദിയും പറഞ്ഞു.