മലപ്പുറം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കുലമംഗലം ഡോക്ടർ ഗോവിന്ദൻ പടിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വേങ്ങര സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽ പെട്ടത്. അസം സ്വദേശികളായ അമീർ, രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. ഇവർ വേങ്ങരയിലെ കോർട്ടേസിൽ താമസക്കാരായിരുന്നു.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്നു ബസ്സ് .വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. മരണപ്പെട്ട രണ്ട് പേരുടെയും മൃതദേഹം വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.