വേങ്ങര: വേങ്ങര ദാറുൽ ഉലൂം ക്യാമ്പസ്സിൽ തുടക്കം കുറിച്ച അൽ-യുസ്‌റ ഇസ്‌ലാമിക് പ്രീ സ്കൂളിന്റെ ഉദ്ഘാടനവും എൽ.കെ.ജി പ്രവേശനോത്സവവും പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ദാറുൽ ഉലൂം സെക്രട്ടറി അബു ഹാജി അധ്യക്ഷത വഹിച്ചു. ഓടക്കൽ കുഞ്ഞിമാനു മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.
യൂ. പി മുഹമ്മദലി ഖാസിമി , ഒകെ അബ്ദുറഹ്മാൻ നിസാമി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, വാർഡ് മെമ്പർ പി . പി സൈദലവി, മൊയ്‌ദീൻ ഹാജി, പി. കെ. സി മുഹമ്മദ്, മൻസൂർ തൊമ്മഞ്ചേരി, സലീം ഫൈസി വിശാരത്ത്, സി. ഫൈസൽ മാസ്റ്റർ പറപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.