ഊരകം: കേന്ദ്രസർക്കാരിന്റെ ഒമ്പതാം വാർഷികം പ്രമാണിച്ച് വിവിധ പദ്ധതികളുടെ ഭാഗമായി ഊരകം പഞ്ചായത്തിലെ കോങ്കടപ്പാറ പട്ടികജാതി കോളനി സന്ദർശിച്ച് ജന ക്ഷേമ പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ ലേഖ വിതരണം ചെയ്തു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി പറപ്പൂർ മണ്ഡലം പ്രസിഡന്റ് എൻ ടി മണികണ്ഠന്റെ നേതൃത്വത്തിൽ ആയിരുന്നു ഗൃഹ സമ്പർക്കം നടത്തിയത്.